കോയമ്പത്തൂര്‍; ആര്യ വൈദ്യ ഫാര്‍മസിയുടെ മാനേജിങ് ഡയറക്ടറും അവിനാശിലിങ്കം യൂണിവേഴിസിറ്റിയുടെ ചാന്‍സിലറുമായ ഡോ പി ആര് കൃഷ്ണകുമാര്‍ അന്തരിച്ചു. കോവിഡ് ബാധയെ തുടര്‍ന്നാണ് അന്ത്യം. അറുപത്തിയൊമ്പത് വയസായിരുന്നു.
ഓഗസ്റ്റ് 29നാണ് അദ്ദേഹത്തെ കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെഎംസിഎച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വച്ചാണ് അദ്ദേഹത്തിന് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. കോവിഡിനെ തുടര്‍ന്ന് ന്യുമോണിയയാവുകയും ഹൃദയത്തെയും മറ്റ് ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയുമായിരുന്നു.
ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്ന അദ്ദേഹം ബുധനാഴ്ച രാത്രി ഒന്‍പതോടെയാണ് മരിച്ചത്. എവിപി സ്ഥാപകനും മേഴത്തൂരിലെ ആര്യവൈദ്യനുമായ പി.വി. രാമവാര്യരുടെയും പരേതയായ പങ്കജംവാരസ്യാരുടെയും മകനായി 1951 സെപ്റ്റംബര്‍ 23-ന് കോയമ്പത്തൂരിലാണ് ജനനം.
അവിവാഹിതനായ കൃഷ്ണകുമാര്‍ കോയമ്പത്തൂര്‍ രാമനാഥപുരത്തെ രാജമന്ദിരത്തിലായിരുന്നു താമസം. പരേതയായ സരോജിനി വാരസ്യാര്, കസ്തൂരി വാരസ്യാര്, പരേതനായ രാജഗോപാല്‍ വാര്യര്‍, ഗീത തമ്പുരാന്, ദുര്‍ഗ വാരസ്യാര്, അംബിക വാരസ്യാര് എന്നിവര്‍ സഹോദരങ്ങളാണ്. ശവസംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെ കോയമ്പത്തൂരില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടക്കും.
Discussion about this post