തമിഴ് സിനിമയില്‍ ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയയായ നടി വിദ്യുലേഖ രാമന് വിവാഹിതയാകുന്നു. താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ചത്. സഞ്ജയ് ആണ് വരന്.
ആഗസ്റ്റ് 26ന് തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്നാണ് താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും താരം പറഞ്ഞു.
തമിഴ് നടന് മോഹന്‍ രാമന്റെ മകള്‍ കൂടിയായ വിദ്യുലേഖ ഗൗതം മേനോന് ചിത്രമായ ‘നീ താനെ എന്‍ പൊന്‍വസന്ത’ത്തിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. ജില്ല, വാസുവും ശരവണനും ഒന്നാ പഠിച്ചവന്‍ഗ, പുലി തുടങ്ങിയവയാണ് താരത്തിന്റെ ശ്രദ്ധേയമായ മറ്റ് ചിത്രങ്ങള്‍.
Discussion about this post