ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സ് അവതാരക മീര അനിലിന്റെ വിവാഹ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. താലികെട്ടിന് മുന്‍പ് മീര കരയുന്നതും ആരാധകര്‍ ചര്‍ച്ചയ്ക്കെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ കരഞ്ഞതിനുള്ള കാര്യം വ്യക്തമാക്കി രംഗത്ത് വരികയാണ് താരം. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു മീരയുടെ വിവാഹം. ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ചടങ്ങുകള്‍.
മീരയുടെ വാക്കുകള്‍ ഇങ്ങനെ;
താലി കെട്ടും മുമ്പ് ഞാന്‍ കരഞ്ഞു പോയി. രണ്ടാണ് കാരണം. ഒന്ന് ഏറ്റവും പ്രിയപ്പെട്ട ആളിനൊപ്പം ജീവിച്ചു തുടങ്ങുന്നതിന്റെ സന്തോഷം. മറ്റൊന്ന് അച്ഛനെയും അമ്മയെയും വിട്ടു പോകുന്നതിന്റെ വിഷമം. ഞാന്‍ ഒറ്റ മോളാണ്. വീടുമായി വൈകാരികമായി വളരെ അടുപ്പമുള്ള ആളുമാണ് ഞാന്‍. അച്ഛനും ഭയങ്കര കരച്ചിലായിരുന്നു.
Discussion about this post