തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തില്‍ ആശങ്ക ഏറെ നിലനില്‍ക്കുന്നത് തിരുവനന്തപുരം നഗരസഭയ്ക്ക് ഉള്ളിലാണ്. സമ്പര്‍ക്കത്തിലൂടെ നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ നിര്‍ദേശങ്ങളൊന്നും തന്നെ മുഖവിലയ്ക്ക് എടുക്കാതെ നിരവധി പേരാണ് വാഹനവുമായി നിരത്തിലിറങ്ങുന്നത്.
ഈ സാഹചര്യത്തില്‍, തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ യാത്രചെയ്തയാളോട് വനിതാ പോലീസ് ഉദ്യോഗസ്ഥ കൈക്കൂപ്പി നടത്തുന്ന അഭ്യര്‍ത്ഥനയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. കേരളാ പോലീസ് തന്നെയാണ് ചിത്രം തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. മനോരമയിലെ മനോജ് ചേമഞ്ചേരി പകര്‍ത്തിയ ചിത്രം കടപ്പാടെയാണ് പോലീസ് പങ്കുവെച്ചത്. പ്ലീസ്..നിങ്ങള്‍ക്ക് വേണ്ടിയാണെന്ന് കൂടി അടിക്കുറിപ്പായി പോലീസ് പങ്കുവെയ്ക്കുന്നുണ്ട്.
Discussion about this post