ബോളിവുഡ് യുവ താരം സുശാന്ത് സിങ് രാജ്പുത്തിനോടുള്ള ആദരസൂചകമായി താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ദില്‍ ബേച്ചാര’ സൗജന്യമായി സ്ട്രീം ചെയ്യുമെന്ന് ഹോട്ട്സ്റ്റാര്‍. ജൂലൈ 24നാണ് ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്യുക. ചിത്രം ഹോട്ട്സ്റ്റാര്‍ സബ്സ്ക്രിപ്ഷന് ഇല്ലാത്തവര്‍ക്കും സൗജന്യമായി കാണാന്‍ കഴിയുമെന്നാണ് അറിയിച്ചത്.
ഈ സന്തോഷ വാര്‍ത്ത ആദ്യം പ്രേക്ഷകരിലേയ്ക്ക് എത്തിച്ചത് സംഗീത സംവിധായകന് എആര്‍ റഹ്മാന് ആണ്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. ജൂണ്‍ 25ന് പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. കാന്‍സറിനോട് പോരാടുന്ന കിസി, മാനി എന്നിവരുടെ ജീവിതമാണ് ചിത്രം പറയുന്നത്.
Discussion about this post