ന്യൂഡല്‍ഹി: പിറകോട്ട് എടുത്ത കാര്‍ ശരീരത്തിലൂടെ കയറിയിറങ്ങി 10 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. വീടിന് സമീപം കളിച്ചുകൊണ്ടിരിക്കവെയാണ് കുഞ്ഞിന്റെ മേല്‍ വണ്ടി കയറിയിറങ്ങിയത്.
ഡല്‍ഹിയിലെ തിലക് നഗറില്‍ താമസിക്കുന്ന രാധികയാണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു ദാരുണമായ അപകടം നടന്നത്. സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന അഖിലേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന ആഡംബര കാര്‍ അഖിലേഷ് പിറകിലോട്ട് എടുത്തപ്പോഴാണ് അപകടം സംഭവിച്ചത്.
കാറിന് പിറകില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇയാള്‍ ശ്രദ്ധിച്ചില്ലെന്ന് പോലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ രാധികയെ ദീന്‍ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വ്യാപാരിയായ ജസ്ബീര്‍ സിങ് എന്നയാളുടെ ഉടമസ്ഥതയിലുള്ള മെഴ്സിഡസ് ബെന്‍സിന്റെ എസ്യുവിയാണ് അപകടത്തില്‍പ്പെട്ടത്. ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
Discussion about this post