പെരിന്തല്‍മണ്ണ: കൊവിഡ് ഡ്യൂട്ടിക്ക് ശേഷം പെരിന്തല്‍മണ്ണ സബ് കളക്ടര്‍ കെഎസ് അഞ്ജു നേരെ പോയത് കതിര്‍മണ്ഡപത്തിലേയ്ക്ക് ആയിരുന്നു. വിവാഹം കഴിഞ്ഞും അവധി എടുക്കാന്‍ അഞ്ജു തയ്യാറല്ല. നാളെ വീണ്ടും ജോലിയില്‍ പ്രവേശിക്കുമെന്നും അവര്‍ പറയുന്നു.
പാലക്കാട് കൊട്ടേക്കാട് ആനപ്പാറ മേലേപ്പുരയിലെ അഞ്ജുവിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരുന്നു വിവാഹം. പാലക്കാട് കുന്നത്തൂര്‍മേട് സ്വദേശിയും അഹല്യ ആശുപത്രിയില്‍ ഓഫ്താല്മോളജിസ്റ്റുമായ ഡോ. ജെ നവറോഷ് ആണ് വരന്.
ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഏപ്രിലില്‍ നടത്താനിരുന്ന വിവാഹം ലോക്ക്ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. സര്‍ക്കാര്‍ അനുമതി ലഭിച്ചതോടെ വിവാഹം നടത്തുകയായിരുന്നു. കൊവിഡ് ഡ്യൂട്ടിയിലായിരുന്ന അഞ്ജു ഒന്നാം തീയതി രാവിലെയാണ് വീട്ടിലെത്തിയത്. 2017 കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥയാണ് അഞ്ജു.
Discussion about this post