കോഴിക്കോട്: ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ വഴി പെണ്‍കുട്ടികളെ മോശമായി ചിത്രീകരിക്കുകയും ചിത്രം പ്രചരിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. താമരശ്ശേരി അമ്പായത്തോട് സ്വദേശി മജ്നാസ് ആണ് അറസ്റ്റിലായത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോ മോശമായി ചിത്രീകരിച്ച് അവര്‍ക്ക് തന്നെ അയച്ചുകൊടുക്കുകയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കി.
14 ദിവസത്തേക്ക് റിമാന്റ് ചെയ്ത ഇയാളെ തലശ്ശേരി ജയിലിലേക്കയച്ചു. സമാനസ്വഭാവമുള്ള മറ്റൊരു കേസില്‍ മജ്നാസിനെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. അന്ന് പോക്സോ വകുപ്പ് ഇല്ലാത്തതിനാല്‍ ആ കേസില്‍ ജാമ്യം ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുവാവ് പെണ്‍കുട്ടികളുടെ ചിത്രം മോശമായി ചിത്രീകരിക്കാന്‍ വീണ്ടും ആരംഭിച്ചത്.
Discussion about this post