മുംബൈ: പ്രശ്സത ബോളിവുഡ് താരം നിമ്മി(88) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ഏറെ നാള് താരം ചികിത്സയിലായിരുന്നു. ജുഹുവിലെ സബര്‍ബന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
1950-60 കാലഘട്ടത്തില്‍ തിളങ്ങിനിന്ന താരമായിരുന്നു നിമ്മി. നവാബ് ബാനു എന്നായിരുന്നു നിമ്മിയുടെ യഥാര്‍ത്ഥ പേര്. നടന് രാജ് കപൂറാണ് നിമ്മി എന്ന പേര് നല്‍കിയത്. 1949 ല്‍ പുറത്തിറങ്ങിയ ബര്‍സാത് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേയ്ക്ക് എത്തിയത്. രാജ് കപൂര്‍, ദേവ് ആനന്ദ്, ദിലീപ് കുമാര്‍ എന്നിവര്‍ക്കൊപ്പം വേഷമിട്ടിട്ടുണ്ട്.
സാസ, ആന്‍, മേരേ മെഹ്ബൂബ്, പൂജ കെ ഫൂല്, ആകാശ്ദീപ്, ബസന്ത് ബഹര്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.1986 ല്‍ പുറത്തിറങ്ങിയ ലൗ ആന്റ് ഗോഡ് ആണ് അവസാന ചിത്രം. 2007 ല്‍ അന്തരിച്ച എഴുത്തുകാരന് അലി റാസയാണ് ഭര്‍ത്താവ്.
Discussion about this post