ന്യൂഡല്‍ഹി: ലോകത്താകമാനം പടര്‍ന്ന് പിടിച്ച കൊവിഡ് 19 ഭീഷണി ഇപ്പോഴും സൈന്യത്തെയും ബാധിച്ചിരിക്കുകയാണ്. കരസേനയിലെ ഒരു സൈനികന് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെയാണ്. ലഡാക്ക് സ്കൗട്സിലെ സൈനികനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തീര്‍ത്ഥാടനത്തിനായി ഇറാനില്‍ പോയി തിരിച്ചെത്തിയ പിതാവില്‍ നിന്നാണ് ഇയാള്‍ക്ക് വൈറസ് ബാധിച്ചത്. അവധിക്ക് വീട്ടില്‍ പോയപ്പോഴാണ് പിതാവില്‍നിന്ന് സൈനികന് വൈറസ് ബാധയേറ്റതെന്നാണ് ലഭിക്കുന്ന വിവരം.
സൈനികന്റെ സഹോദരിയും ഭാര്യയും അടക്കമുള്ള കുടുംബാംഗങ്ങള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു. സൈനികന്റെ പിതാവിനും വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലേയ്ക്കുള്ള വിദേശ സഞ്ചാരികളുടെ വരവ് തടഞ്ഞിട്ടുണ്ട്. അതേസമയം, ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 147 ആയി ഉയര്‍ന്നിരിക്കുകയാണ്.
Discussion about this post