തൃശ്ശൂര്‍: സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുന്ന കൊവിഡ് 19 വൈറസിനെ തുടച്ച് നീക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ച ബ്രേക്ക് ദ ചെയിന്‍ പ്രചാരണത്തില്‍ ഭാഗമായി കേരള പോലീസ്. കൊവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ഡാന്‍സിലൂടെ വിവരിച്ചാണ് കേരള പോലീസ് പ്രചാരണത്തിന്റെ ഭാഗമായത്.
അടുത്തിടെ പുറത്തിറങ്ങിയ മലയാള ചിത്രത്തിലെ ഗാനത്തിന് ചുവട് വക്കുന്ന വീഡിയോ പങ്കുവച്ചാണ് കേരള പോലീസ് ബ്രേക്ക് ദ ചെയിന്‍ പ്രചാരണത്തിന്റെ ഭാഗമായത്. പ്രവര്‍ത്തിക്കാം നമുക്കൊരുമിച്ച് ,പരിഭ്രാന്തിയല്ല; ജാഗ്രതയാണ് ആവശ്യം.കേരളാപോലീസ് ഒപ്പമുണ്ട്- എന്ന് ഫേസ്ബുക്കില്‍ വീഡിയോ പങ്ക് വച്ച് കേരള പോലീസ് പറഞ്ഞു.
കേരള പോലീസ് ഡാന്‍സ് കളിക്കുന്ന വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. നിരവധി പേരാണ് ഡാന്‍സ് കളിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തത്. ആശയങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ ആളുകളിലേക്ക് എത്തിക്കുന്നതില്‍ പ്രശംസ നേടിയിട്ടുള്ള ആളുകളാണ് പോലീസിന്റെ സോഷ്യല്‍ മീഡിയ ടീം. പുതിയ വീഡിയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.
Discussion about this post