ബിഗ്ബോസ് മലയാളം രണ്ടാം സീസൺ പുരോഗമിക്കുന്നതിനിടെ പുറത്തിറങ്ങിയ താരം മഞ്ജു പത്രോസ് സോഷ്യൽമീഡിയയുടെ ആക്രമണങ്ങൾക്ക് ഇപ്പോഴും ഇരയായി കൊണ്ടിരിക്കുകയാണ്. ബിഗംബോസ് ഷോയ്ക്കിടയിൽ ഏറ്റവും കൂടുതൽ തമ്മിൽ തല്ലിയ രണ്ടുപേരായിരുന്നു മഞ്ജു പത്രോസും രജിത് കുമാറും. ഏറെ ആരാധകരുള്ള രജിത് കുമാറിനെ എതിർത്തതാണ് സോഷ്യൽമീഡിയ മഞ്ജുവിനെ ടാർഗറ്റ് ചെയ്യാൻ സാഹചര്യമൊരുക്കിയത്.
എങ്കിലും, തമ്മിലടിയും പരിഭവവും പിണക്കങ്ങളുമെല്ലാം പറഞ്ഞ് തീർത്ത ശേഷമായിരുന്നു മഞ്ജു ബിഗ് ബോസിൽ നിന്നും മടങ്ങിയത്. രജിത്തിനോട് വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്നും സാഹചര്യങ്ങളിലുള്ള പ്രതികരണം മാത്രമായിരുന്നു അതെന്നും മഞ്ജു വ്യക്തമാക്കി.
ബിഗ് ബോസിൽ നിന്ന് തിരിച്ചെത്തിയ ശേഷം അവരുടെതായ കൂട്ടായ്മകളിലും കലാപ്രവർത്തനങ്ങളിലും വീണ്ടും സജീവമാവുകയാണ് മഞ്ജു. അതിനിടയിൽ തനിക്കെതിരെ നടക്കുന്ന വ്യക്തിയധിക്ഷേപങ്ങളെ കുറിച്ച് പറയുകയാണ് മഞ്ജു.
‘ജീവിതത്തിലെ ഒരു നിർണായകഘട്ടത്തിലാണ് ഞാൻ ബിഗ്ബോസ് ഗെയിം ഷോയിൽ പങ്കെടുക്കാൻ പോകുന്നത് .വിജയകരമായി 49 ദിവസം പൂർത്തിയാക്കി വരുമ്പോൾ അറിയുന്നത് ഞാൻ പോലുമറിയാത്ത കാര്യങ്ങൾ സോഷ്യൽമീഡിയയിൽ പരന്നിരിക്കുന്നു എന്നതാണ്.എന്റെ പേരിലുള്ള ഫേസ്ബുക് യൂട്യൂബ് എന്നിവ ഞാൻ അല്ല ഉപയോഗിക്കുന്നത് .. എന്റെ സുഹൃത്തുക്കൾ ആണ് .. അതിനാൽ നിങ്ങളുടെ നല്ലതും മോശവുമായ അഭിപ്രായങ്ങൾ എന്നോട് നേരിട്ടു പറയുക …എന്റെ ഫോൺ നമ്പർ ..’ ഇതാണ് മഞ്ജു ഫേസ്ബുക്കിൽ കുറിച്ചത്.
Discussion about this post