ബംഗളൂരു: ദക്ഷിണാഫ്രിക്കയിൽ വെച്ച് പിടിയിലായ രവി പൂജാരിയെ ബംഗളൂരുവിലെത്തിച്ചു. അധോലോക കുറ്റവാളിയായ രവി പൂജാരിയെ പാരിസ് വഴി എയർ ഫ്രാൻസ് വിമാനത്തിലാണ് ഇന്ത്യയിലെത്തിച്ചത്.
മുംബൈ അധോലോകത്തിലെ ഛോട്ടാ രാജൻ സംഘാംഗമായിരുന്ന രവി പൂജാരിക്കെതിരെ ഭീഷണിപ്പെടുത്തി പണം തട്ടൽ ഉൾപ്പടെ ഇരുന്നൂറോളം കേസുകളുണ്ട്. കഴിഞ്ഞവർഷം ഡിസംബറിൽ സെനഗലിൽ അറസ്റ്റിലായ രവി പൂജാരി ജാമ്യത്തിലിറങ്ങി മുങ്ങി ദക്ഷിണാഫ്രിക്കയിലേക്ക് കടന്നിരുന്നു.
അവിടെനിന്ന് റോയും സെനഗൽ പോലീസും ചേർന്നാണ് വീണ്ടും പൂജാരിയെ അറസ്റ്റുചെയ്തത്. കൊച്ചിയിൽ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിലേക്ക് വെടിയുതിർത്ത് ഭീഷണിപ്പെടുത്തിയ കേസിലും പ്രതിയാണ്.
Discussion about this post