ചേര്‍ത്തല: തുഷാറിനും വെള്ളാപ്പള്ളി നടേശനുമെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് സെന്‍കുമാറിന് ചുട്ട മറുപടിയുമായി തുഷാര്‍ വെള്ളാപ്പള്ളി രംഗത്ത്. എസ്എന്‍ഡിപിയുമായി യാതൊരു ബന്ധമില്ലാത്ത ആളാണ് സെന്‍കുമാറെന്നും അദ്ദേഹത്തിന്റെ വിവരക്കേടിന് ഉത്തരം പറയാനുള്ള വിവരക്കേട് തനിക്കില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
‘സെന്‍കുമാറിന് എസ്എന്‍ഡിപിയുമായി ബന്ധമില്ല. വഴിയേ പോകുന്ന സെന്‍കുമാര്‍ മകളുടെ വിവാഹത്തിന് വേണ്ടിയാണ് അംഗത്വമെടുത്തത്. അതും യൂണിയന് സെക്രട്ടറിയുടെ നിര്‍ബന്ധപ്രകാരമാണ്. അദ്ദേഹത്തിന് യൂണിയനെ കുറിച്ച് ഒരു ചുക്കും അറിയില്ല. വെറുതേ സനാതന ധര്‍മം എന്ന് കുറേ നേരം വിളിച്ച് പറയുകയല്ലാതെ എസ്എന്‍ഡിപിയെ കുറിച്ച് എന്താണ് ഏതാണ് എന്നൊന്നും സെന്കുമാറിനറിയില്ല’, എന്നും തുഷാര്‍ പറഞ്ഞു.
സെന്‍കുമാറിന്റെ വിവരക്കേടിന് ഉത്തരം പറയാനുള്ള വിവരക്കേട് തനിക്കില്ലെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു. വെള്ളാപ്പള്ളി നടേശനെതിരെ ഒരു ആരോപണമുണ്ടായിരുന്നെങ്കില്‍ സെന്‍കുമാര്‍ ഡിജിപി ആയിരുന്ന ഘട്ടത്തില്‍ എന്ത്ക്കൊണ്ട് അന്വേഷിച്ചില്ലെന്നും ഗുണ്ടകളെ കൊണ്ടിരുത്തിയാണ് സെന്‍കുമാര്‍ വാര്‍ത്താസമ്മേളനം നടത്തിയതെന്നും തുഷാര്‍ വ്യക്തമാക്കി.
Discussion about this post