ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രണയിച്ച് ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചവരാണ് പേളിയും ശ്രീനിഷും. മലയാളികളുടെ പ്രയിപ്പെട്ട താരങ്ങളായ ഇവരുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. താരങ്ങളുടെ വിവാഹ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
ഇപ്പോള്‍ അന്നത്തെ വിവാഹ ചിത്രം പങ്കുവച്ച് പേളി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പള്ളിയില്‍ വെച്ച് നടന്ന വിവാഹ ദിനത്തിന്റെ ഓര്‍മ്മകള്‍ ആണ് പേളി വൈകാരികമായി പങ്കുവച്ചത്. ആ നിമിഷം! നമ്മളുടെ ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷം ആല്ലേ ശ്രീനി അന്ന് നമ്മള് ക്രിയേറ്റ് ചെയ്തത്. ‘ആ നിമിഷം എന്തൊക്കെ ഭാവങ്ങളാണ് നമ്മുടെ ഉള്ളില്‍ കൂടി മിന്നി മറഞ്ഞത്. സന്തോഷം, മടി, സങ്കടം, ആകാംക്ഷ അങ്ങനെ എന്തൊക്കെയോ.. നിന്റെ ചിരി കണ്ടപ്പോള്‍ ഞാന്‍ എന്റെ ഉള്ളില്‍ ഉമ്മ നല്കി’ എന്നായിരുന്നു പേളിയുടെ കുറിപ്പ്.
ഇത് കേള്‍ക്കുന്ന ശ്രീനിയും ഇന്‍സ്റ്റയിലൂടെ പ്രിയപെട്ടവള്‍ക്ക് മറുപടി നല്കി. പള്ളീലച്ചന് എന്നോട് സമ്മതം ആണോ എന്ന് ചോദിക്കുന്ന രംഗം ഇന്നും ഓര്‍മ്മയിലുണ്ടെന്നും, അതിനു താന്‍ മറുപടി പറഞ്ഞത് ഓര്‍ക്കുന്നുണ്ടെന്നും ശ്രീനി പറയുന്നു. കൈയൊക്കെ പൊക്കി പ്രെസന്റ് ടീച്ചര്‍ പറയുന്നത് പോലെ. എനിക്ക് സമ്മതമാണ്…, അത് കണ്ട നീ അവിടെ നിന്ന് ചിരിച്ചു, അപ്പോള്‍ ഫാദറിന്റെ കണ്ണ് മിഴിച്ചുള്ള ആ നോട്ടം, നല്ല ബെസ്റ്റ് മൊമെന്റാണ്.. എന്നായിരുന്നു ശ്രീനിയുടെ മറുപടി.
ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരായത്. ചൊവ്വര പള്ളിയില്‍ നടന്ന വിവാഹ ചടങ്ങുകള്‍ക്ക് ശേഷം എറണാകുളം സിയാല്‍ കണ്വെഷന് സെന്ററില്‍ വെച്ചാണ് വിവാഹസത്കാരം നടന്നത്. മലയാളം റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ സെറ്റില്‍ വച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലാകുന്നത്.
Discussion about this post