കൊച്ചി: ആദിവാസി യുവാവിന്റെ മൃതദേഹം ആശുപത്രിയിലെത്തിക്കാന്‍ മുളന്തണ്ടില്‍ കെട്ടിത്തൂക്കി മൂന്ന് കിമീ നടന്ന് കൊണ്ടുപോയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
ചീഫ് സെക്രട്ടറിയും എറണാകുളം ജില്ല കലക്ടറും വിഷയം പരിശോധിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
കുട്ടമ്പുഴ പഞ്ചായത്തില്‍ കുഞ്ചിപ്പാറ ആദിവാസി ഊരിലെ സോമന്റെ (37) മൃതദേഹമാണ് ഇങ്ങനെ കൊണ്ടുപോയത്. വനാന്തരത്തിലുള്ള ആദിവാസി ഊരാണ് കുഞ്ചിപ്പാറ. പോലീസെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കിയെങ്കിലും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോകാന്‍ ജീപ്പുണ്ടായിരുന്നില്ല.
തുടര്‍ന്ന് പായയില്‍ പൊതിഞ്ഞ് മുളന്തണ്ടില്‍ കെട്ടി കാട്ടിലൂടെ നടന്ന് കല്ലേലിമേട്ടില്‍ എത്തിച്ചു. തുടര്‍ന്ന് വ്യാപാരിയുടെ ജീപ്പില്‍ ബ്ലാവന കടവിലെ ജങ്കാറില്‍ മറുകരയില്‍ എത്തിച്ചു.
Discussion about this post