കൊച്ചി:തൊഴില്‍ തേടി കേരളത്തിലെത്തിയ ബംഗാള്‍ സ്വദേശിയ്ക്ക് ഭാഗ്യദേവതയുടെ കടാക്ഷം. പശ്ചിമ ബംഗാള്‍ സ്വദേശിയായ ശുഭാ ബര്‍മനാണ് പൗര്‍ണമി ലോട്ടറിയുടെ
ഒന്നാം സമ്മാനമായ എഴുപതുലക്ഷം അടിച്ചത്.
ശുഭാ ബര്മന് കൊല്ലം കരുനാഗപ്പള്ളിയിലെ ഒരു ഹല്‍വ നിര്‍മാണ യൂണിറ്റിലെ തൊഴിലാളിയാണ്. പശ്ചിമബംഗാളിലെ നക്സല്‍ബാരി സ്വദേശിയാണ്. കുടുംബസമേതം ഒന്‍പതു മാസം മുന്‍പാണ് കേരളത്തിലെത്തിയത്. മിക്കപ്പോഴും ലോട്ടറി എടുക്കുന്ന ശീലമുണ്ടായിരുന്നു.
സമ്മാനം അടിച്ചതറിഞ്ഞ് തൊഴിലുടമ ഇടപെട്ട് ശുഭാബര്മന്റെ പേരില്‍ അക്കൗണ്ട് ആരംഭിച്ച് ടിക്കറ്റ് ബാങ്കില്‍ ഏല്‍പ്പിച്ചു. നികുതി കഴിച്ച് നാല്പത്തിയഞ്ചുലക്ഷത്തോളം രൂപ ശുഭാബര്മന് ലഭിയ്ക്കും.
Discussion about this post