ബിഹാര്‍ഷെരിഫ്: ഛാത് ആഘോഷത്തിന് ക്ഷണിക്കാത്തതിലുള്ള ദേഷ്യത്തില്‍ യുവാവിനെ സഹോദരിയും സഹോദരനും സുഹൃത്തുക്കളും തല്ലിക്കൊന്നു. ജിതന്‍ മാഞ്ചി എന്ന യുവാവിനെയാണ് സഹോദരിയും സഹോദരനും സുഹൃത്തുക്കളും കൂടി തല്ലിക്കൊന്നത്. ബിഹാറിലെ നളന്ദയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്.
സംഭവത്തില്‍ യുവതിയെയും സുഹൃത്തുക്കളായ എട്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ മൂന്ന് പേര് സ്ത്രീകളാണ്. ഛാത് ആഘോഷത്തിന് തന്റെ കുടുംബത്തെ ക്ഷണിക്കാത്തതിലുള്ള ദേഷ്യത്തില്‍ സഹോദരി രേഖ ദേവി, മറ്റൊരു സഹോദരന് ഭുപേന്ദ്രയെയും സംഘത്തെയും കൂടെക്കൂട്ടി ഇളയ സഹോദരനെ മര്‍ദ്ദിക്കുകയായിരുന്നു.
മുളവടി കൊണ്ട് തല്ലിയ ശേഷം, സഹോദരന്റെ ശരീരത്ത് ബ്ലഡുപയോഗിച്ച് മാരകമായ മുറിവുകളുണ്ടാക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിതന്‍ മാഞ്ചിയെ അയല്‍വാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിതിന് മരിക്കുകയായിരുന്നു.
Discussion about this post