കൊച്ചി: മീന്‍ പിടിക്കാന്‍ പോയ മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപില്‍ കുടുങ്ങിയിട്ട് നാല് ദിവസമാകുന്നു. ലക്ഷദീപിലെ കല്‍പ്പനി ദ്വീപിലാണ്, നാല് ദിവസമായി മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്.
കല്‍പ്പേനി ദ്വീപിലെത്തിയ അഞ്ച് ബോട്ടുകളിലെ തൊഴിലാളികളാണ് മടങ്ങാനാവാതെ ഇവിടെ കഴിയുന്നത്. 60 അംഗ സംഘമാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും മലയാളികളാണ്. തിരുവനന്തപുരം പൊഴിയൂരില്‍ നിന്നുള്ള പത്തുപേരും കുടുങ്ങിയവരുടെ കൂട്ടത്തിലുണ്ട്. മഹ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബോട്ടിന് കേടുപാട് സംഭവിച്ചതാണ് മടങ്ങാനാവാത്തതിന് കാരണം.
കഴിഞ്ഞ 13ന് മുനമ്പത്ത് നിന്ന് നിന്ന് പുറപ്പെട്ട ഇവര്‍ 27 നാണ് കല്‍പ്പനി ദ്വീപിലെത്തിയത്. മൂപ്പതിന് മടങ്ങാനിരിക്കെ കാലാവസ്ഥ മോശമാവുകയായിരുന്നു. ശക്തമായ കാറ്റിലും കോളിലും ബോട്ടിന് സാരമായ കേടുപറ്റി. അറ്റകുറ്റപ്പണിക്ക് നാല് ലക്ഷം രൂപ ചെലവ് വരുമെന്നും, ബോട്ടിലുള്ള നാല് ലക്ഷം രൂപയുടെ മീന്‍ കേടായിയെന്നും ബോട്ടുടമ ശെല്രാജ് പറഞ്ഞു. ആഹാരവും മരുന്നും പോലും കിട്ടിയിട്ടില്ലെന്നും ബോട്ടുടമ പറഞ്ഞു. നിലവില്‍ ലക്ഷദ്വീപ് ഫിഷറീസ് വകുപ്പ് സമീപത്തെ സ്കൂളിലാണ് തൊഴിലാളികള്‍.
Discussion about this post