ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഹൃത്വിക് റോഷന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ‘കഹോ ന പ്യാര് ഹെ’. ആദ്യ ചിത്രം തന്നെ ഹിറ്റാക്കി മാറ്റിയ താരം കൂടിയാണ് ഹൃത്വിക് റോഷന്. ഹൃത്വിക്കിന്റെ അച്ഛന് രാകേഷ് റോഷന് ആണ് ചിത്രം സംവിധാനം ചെയ്തത്.
2000 ജനുവരി 14ന് തീയ്യേറ്ററുകളിലെത്തിയ ചിത്രത്തില്‍ അമീഷാ പട്ടേല്‍ ആണ് നായികയായി എത്തിയത്. അനുപം ഖേര്‍, ദലിപ് താഹില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം ഹിറ്റായതിന് ശേഷം തനിക്ക് 30,000- ത്തിലധികം വിവാഹാഭ്യര്‍ത്ഥനകള്‍ ലഭിച്ചുവെന്നാണ് ഹൃത്വിക്ക് അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
‘ദി കപില്‍ ശര്‍മ്മ ഷോ’യില്‍ അതിഥിയായി എത്തിയപ്പോഴാണ് താരം ഈ രഹസ്യം വെളിപ്പെടുത്തിയത്. ചിത്രം ഹിറ്റായ വര്‍ഷം തന്നെയാണ് താരം സൂസന്ന ഖാനെ വിവാഹം ചെയ്തത്. 2014- ല്‍ വിവാഹമോചിതരായെങ്കിലും ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ‘കഹോ ന പ്യാര് ഹെ’യിലെ ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചവയായിരുന്നു.
Discussion about this post