വണ്ടാനം: കടുത്ത പനിയും ചുമയും ബാധിച്ചതിനെ തുടര്‍ന്ന് കെആര്‍ ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പകല്‍ 11 നാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.
അത്യാഹിത വിഭാഗത്തിലെ പരിശോധനയില്‍ കലശലായ പനി കണ്ടെത്തി. ഇതോടെ മെഡിസിന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ഡോക്ടര്‍മാരായ ഉണ്ണികൃഷ്ണന് കര്‍ത്ത, സുരേഷ് രാഘവന്, വേണുഗോപാല്‍ എന്നിവരുള്‍പ്പെട്ട സംഘത്തിന്റെ നേതൃത്വത്തിലാണ് ചികിത്സ. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
Discussion about this post