ഇന്‍ഡോര്‍: ആയിരം അധ്യാപകര്‍ ഉണ്ടെങ്കില്‍ അതില്‍ ഒരു അധ്യാപകന് എങ്കിലും വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ടതായിരിക്കും. അവര്‍ക്ക് സ്ഥലം മാറ്റം ലഭിച്ച് പോവുകയാണെങ്കില്‍ ആ കുരുന്നുകളുടെ വിഷമം വാക്കുകളില്‍ ഒതുക്കി തീര്‍ക്കാനാവില്ല. അതിന് പല ഉദാഹരണങ്ങളും ഇതിനോടകം വന്നിട്ടുണ്ട്. ഇപ്പോള്‍ അത്തരത്തിലൊരു വിഷമഘട്ടം കൂടിയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
പ്രിയ അധ്യാപകന് സ്ഥലം മാറ്റം കിട്ടിയപ്പോള്‍ വിങ്ങിപ്പൊട്ടി കരയുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ ആണ് വൈറലാകുന്നത്. മധ്യപ്രദേശിലെ തമലിയയിലെ മങ്കല്‍ ദീന് പട്ടേലിനാണ് സ്കൂളില്‍ നിന്ന് ട്രാന്‍സ്ഫര്‍ ആയത്. എന്നാല്‍ അദ്ദേഹത്തെ കുട്ടികള്‍ക്ക് പിരിയാന്‍ കഴിയാവാത്ത വിധം പ്രിയ അധ്യാപകനായി മാറി കഴിഞ്ഞു.
പോകുവാന്‍ നില്ക്കുന്ന അധ്യാപകനെ വട്ടം കൂടി നിന്ന് കെട്ടിപിടിച്ച് കരയുകയാണ് വിദ്യാര്‍ത്ഥികള്‍. കുട്ടികളുടെ സങ്കടത്തില്‍ അധ്യാപകന്റെയും കണ്ണു നിറയുന്നുണ്ട്. ആരോ മൊബൈലില്‍ പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.
Discussion about this post