ഐഡിബിഐ ബാങ്കില്‍ അസിസ്റ്റന്റ് മാനേജരാകാന്‍ അപേക്ഷകള്‍ ക്ഷണിച്ചു. 600 തസ്തികകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. 600 ഒഴിവുകളാണുള്ളത്. ബംഗളൂരുവിലെ മണിപ്പാല്‍ സ്കൂള്‍ ഓഫ് ബാങ്കിങ് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് (പിജിഡിബിഎഫ്) കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് നിയമനം. ഒരു വര്‍ഷമാണ് കാലാവധി. 3.5 ലക്ഷം രൂപയാണ് കോഴ്സ് ഫീസ്.
60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്സി, എസ്ടി, അംഗപരിമിതര്‍ എന്നിവര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി.
പ്രായം: 21-07-2019ന് 21-28 വയസ്. നിയമാനുസൃത വയസിളവും ഉണ്ട്. ജൂലായ് 21നാണ് എഴുത്തു പരീക്ഷ. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് : www.idbibank.in
Discussion about this post