ദുബായ്: യുഎഇയിലെ പത്തു വര്‍ഷത്തെ ദീര്‍ഘകാല താമസ വീസയായ, ഗോള്‍ഡ് കാര്‍ഡ് വീസ സ്വന്തമാക്കി മലയാളി യുവ വ്യവസായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്.
ദുബായിലെ ഗോള്‍ഡ് കാര്‍ഡ് താമസ വീസ ലഭിച്ച, ഏറ്റവും പ്രായം കുറഞ്ഞ മലയാളി നിക്ഷേപകനാണ് കോഴിക്കോട് സ്വദേശിയായ ഷംലാല്‍. ദുബായ് എമിഗ്രേഷനിലെ കേണല്‍ അലി അല്‍ ഹമ്മാദി, ഷംലാലിന് ഗോള്‍ഡ് വീസ പതിച്ച പാസ്പോര്‍ട്ട് നല്കി. ദുബായ് എമിഗ്രേഷന്‍ (ജിഡിആര്‍എഫ്എ ) മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി ഷംലാലിനെ അഭിനന്ദിച്ചു.
ദുബായില്‍ കൂടുതല്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കുന്ന ആത്മവിശ്വാസമാണ് ഇതുവഴി ലഭിക്കുന്നതെന്നും ഷംലാല്‍ പറഞ്ഞു. യുഎഇ സര്‍ക്കാറും ഭരണാധികാരികളും, നിക്ഷേപകരോട് കാണിക്കുന്ന സ്നേഹവും കരുതലുമാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്നും ഷംലാല്‍ അഹമ്മദ് പറഞ്ഞു
Discussion about this post