വടക്കാഞ്ചേരി: ആദ്യ സിനിമയുടെ റിലീസ് കാത്തിരിക്കുന്ന യുവസംവിധായകനെ റെയില്‍പ്പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അത്താണി മിണാലൂര്‍ നടുവില്‍ കോവിലകം രാജവര്‍മ്മയുടെ മകന് അരുണ്‍ വര്‍മ്മയെ (27)ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അത്താണി ആനേടത്ത് മഹാവിഷ്ണു ശിവ ക്ഷേത്രത്തിന് പിന്‍ഭാഗത്തെ റെയില്‍പ്പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സിനിമാ മേഖലയില്‍ സമീപകാലത്ത് സജീവമായ അരുണ്‍ വര്‍മ്മയുടെ ആദ്യചിത്രമാണ് ‘തഗ് ലൈഫ്’. ജൂലൈയിലാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. സിനിമയോട് ഏറെ അഭിനിവേശമുണ്ടായിരുന്ന അരുണ്‍ നാലു വര്‍ഷമായി സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു.
വ്യാഴാഴ്ച രാത്രി മുതലാണ് അരുണിനെ കാണാതായത്. ഇതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ ശക്തമായിരുന്നു. പിന്നാലെയാണ് റെയില്‍പ്പാളത്തില്‍ അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി.
അമ്മ: ഇന്ദിരാ വര്‍മ്മ. സഹോദരങ്ങള്‍: വിബിന് വര്‍മ്മ, അഞ്ജലി വര്‍മ്മ. സംസ്കാരം ശനിയാഴ്ച രാവിലെ 10-ന് പാറമേക്കാവ് ശ്മശാനത്തില്‍ വെച്ച് നടക്കും. സ്വപ്നങ്ങളെ പിന്തുടരുന്ന ഒരു സാധാരണക്കാരന്റെ കഥ പറയുന്ന ചിത്രമാണ് തഗ് ലൈഫ്. ഏവരുടെയും ഇഷ്ട താരം ഷെയിന്‍ നിഗം ആണ് ചിത്രത്തില്‍ നായകന്.
Discussion about this post