ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് രക്തംകൊണ്ട് എഴുതിയ കത്ത് അയച്ച് യുവാവ്. രാജ്യത്തെ ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള പ്രസ്താവന നടത്തരുതെന്ന് മോഡിയോട് ആവശ്യപ്പെടണമെന്നാണ് കത്തില്‍ യുവാവ് ആവശ്യപ്പെടുന്നത്. അമേഠിയില്‍ നിന്നുള്ള യുവാവ് മനോജ് കശ്യപാണ് ഇത്തരത്തില്‍ വ്യത്യസ്തമായൊരു കത്ത് എഴുതിയത്.
മുന്‍പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയ്ക്കെതിരെ മോഡി നടത്തിയ പരാമര്‍ശം
അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്നും, അമേഠിക്കാരെ സംബന്ധിച്ച് രാജീവ് ഗാന്ധിയ്ക്കെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയവര്‍ക്കൊപ്പം നില്‍ക്കുന്നവരും അവരെ പിന്തുണയ്ക്കുന്നവരുമാണെന്നുമാണ് മനോജ് കശ്യപ് പറഞ്ഞത്.
ഉത്തര്‍പ്രദേശില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ് രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്ന് മോഡി പറഞ്ഞത്.
Discussion about this post