മധുര: നടുറോഡില്‍ വലിയ ഉരുളന്‍ കല്ലുകള്‍ വെച്ച് കവര്‍ച്ച പതിവാക്കുന്ന സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കല്ലുകള്‍ വെച്ച് അപകടമുണ്ടാക്കിയാണ് ഈ സംഘം കവര്‍ച്ച നടത്തുന്നത്. മധുരയില്‍ കഴിഞ്ഞ ദിവസം നടന്ന ബൈക്കപകടത്തെപ്പറ്റിയുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചത്.
രാത്രി നേരത്തെ റോഡരികില്‍ നിന്നും ഒരാള്‍ വലിയ കല്ല് റോഡിന് നടുവില്‍ ഇടുന്നതും തൊട്ടു പിന്നാലെ ഒരു ബൈക്ക് ഈ കല്ലില്‍ ഇടിച്ചു മറയുന്നതും സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ട്. കല്ല് കൊണ്ടിട്ട് വഴിയരികില്‍ മറഞ്ഞുനിന്നയാള് അപകടമുണ്ടായതോടെ ഓടിയെത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
വഴിയാത്രക്കാരെ അപകടത്തില്‍പ്പെടുത്തി കവര്‍ച്ച നടത്തുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് സംശയം. ഇരുചക്ര വാഹന യാത്രികരാണ് ഇവരുടെ മുഖ്യ ഇര. കഴിഞ്ഞ ദിവസം മധുരയിലെ തിരുനഗറില്‍ മധ്യവയസ്കനാണ് ബൈക്കപകടത്തില്‍ മരിച്ചത്.
Discussion about this post