തിരുവനന്തപുരം: യുവാക്കളെ മര്‍ദ്ദിച്ച കല്ലട ട്രാവല്‍സിനു നേരെ അടങ്ങാതെ പ്രതിഷേധം. സംഭവത്തില്‍ ജീവനക്കാരെ സസ്പെന്റ് ചെയ്തതായും സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് കല്ലടയും രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ പോലും കല്ലട ട്രാവല്‍സിനെ കേരളക്കര വിടുന്നില്ല. ഇപ്പോള്‍ പ്ലേ സ്റ്റോറിലെ റേറ്റിങ് കുറച്ചാണ് പ്രതിഷേധം. ട്രോളന്മാരും വിടാതെ പിന്നാലെയുണ്ട്.
ട്രോളുകളിലൂടെ പ്രതിഷേധം പങ്കിട്ടവര്‍ പ്ലേ സ്റ്റോറില്‍ പോയി കല്ലട ആപ്പിന്റെ റേറ്റിങ്ങും കുറച്ചാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്. കല്ലട, തല്ലട, കൊല്ലട എന്നിങ്ങനെ കല്ലടയുടെ പേര് തന്നെ മാറ്റിയാണ് മലയാളി പ്രതിഷേധം രേഖപ്പെടുത്തിയത്.
ബസില്‍ യാത്ര ചെയ്ത ബാന്‍ഡേജുമായി ഇറങ്ങിവരുന്നവര്‍, ഇന്‍ഷുറന്‍സ് എടുത്തവര്‍ തുടങ്ങി ഡ്രൈവര്‍ക്ക് ക്വട്ടേഷന്‍ വര്‍ക്കുള്ളതിനാല്‍ ഇന്ന് ബസില്ല എന്നുവരെയാണ് നിറയുന്ന ട്രോളുകളുടെ ഉള്ളടക്കം. സ്വകാര്യബസുകള്‍ ഒഴിവാക്കി കെഎസ്ആര്‍ടിസിയെ ആശ്രയിക്കണമെന്നും ചിലര്‍ നിര്‍ദേശിക്കുന്നുണ്ട്. അതിനിടെയാണ് സൈബര്‍ പോരാളികള്‍ കല്ലട ബസ് ആപ്പിന്റെ റേറ്റിങ് കുറച്ച് ആക്രമണം ആരംഭിച്ചത്.
Discussion about this post