ഭുവനേശ്വര്‍: ഒഡീഷയില്‍ വനിതാ തിരഞ്ഞെടുപ്പ് ഓഫീസറെ മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി. കന്ധമാല്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് സൂപ്പര്‍വൈസര്‍ ആയിരുന്ന സഞ്ജുക്ത ദിഗാലാണ് കൊല്ലപ്പെട്ടത്.
രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി വനപ്രദേശത്ത് ഉദ്യോഗസ്ഥര്‍ക്കൊപ്പം എത്തിയ ഇവര്‍ക്ക് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
നേരത്തെ, തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട് കന്ധമാലില്‍ മാവോയിസ്റ്റുകള്‍ പോസ്റ്ററുകളും ബാനറുകളും പതിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നാളെയാണ് കന്ധമാല്‍ ജില്ലയിലെ വോട്ടെടുപ്പ്.
Discussion about this post