തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് ബോധവത്ക്കരണം. സെക്രട്ടറിയേറ്റിലെ സൗത്ത് ഗേറ്റിന് സമീപമുള്ള ബോധവത്കരണ പവലിയന്റെ ഉദ്ഘാടനം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നിര്‍വഹിച്ചു.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്, വിവിപാറ്റ് എന്നിവ സംബന്ധിച്ച സംശയങ്ങള്‍ക്കും പവലിയനെ സമീപിക്കാം. ബോധവത്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത് ശ്രുതി സിതാര, ശ്യാമ എസ് പ്രഭ, ഹെയ്ദി സാദിയ എന്നിവരാണ്.
ഈ മാസം 23വരെ എല്ലാ ദിവസവും രാവിലെ പത്ത് മുതല്‍ വൈകിട്ട് ആറു വരെ പവലിയന് പ്രവര്‍ത്തിക്കും. സംസ്ഥാനത്ത് വോട്ടര്‍പട്ടികയില്‍ ഇടം നേടിയത് 174 ട്രാന്‍സ്ജെന്‍ഡര്‍മാരാണ്. ഇവരില്‍ 16 പേര് എന്‍ആര്‍ഐ വോട്ടര്‍മാരാണ്. സ്വന്തം ലിംഗ പദവിയില്‍ ആദ്യമായിട്ടാണ് ഇത്തവണ വോട്ട് ചെയ്യുന്നത്.
Discussion about this post