മുംബൈ: ബോളിവുഡ് പാപ്പരാസികള്‍ ഇപ്പോള്‍ താര പുത്രന്മാര്ക്കും പുത്രിമാര്‍ക്കും പിന്നാലാണ്. ബോളിവുഡിലെ സൂപ്പര്‍ താരം ആമിര്‍ ഖാന്റെ മകള്‍ ഐറയുടെതാണ് പുതിയ വാര്‍ത്ത. ഐറയും കാമുകനും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവാദം തുടങ്ങിയത്. ആമീര്‍ ഖാനും ആദ്യ ഭാര്യ റീന ദത്തയിലുമുള്ള മകളാണ് ഐറ.
ഗായകനും സംഗീത സംവിധായകനുമായ മിഷാലിനൊപ്പമുള്ള ഐറയുടെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. തുടര്‍ന്ന് ഇവരുടെ ബന്ധം കണ്ടു പിടിക്കാനായിരുന്നു പാപ്പരാസികളുടെ തിരക്ക്. മാത്രമല്ല ഇവര്‍ക്ക് നേരെ വിമര്‍ശനവും ഉയരുന്നുണ്ട്. മിഷാലിന്റെ മ്യൂസിക് വീഡിയോകളില്‍ മദ്യവും മയക്ക് മരുന്നു ലൈംഗികതയും നിറയുന്നതാണെന്നാണ് പ്രധാന വിമര്‍ശനം. ഇത്തരം വീഡിയോ യുവാക്കളെ വഴിതെറ്റിക്കുന്നുവെന്നാണ് വിമര്‍ശകര്‍ ചൂണ്ടികാണിക്കുന്നത്.
നേരത്തെ അവര്‍ അജയ് ദേവ്ഗണിന്റെ മകളുടെ പിന്നാലെ ആയിരുന്നു ഇത്തരത്തില്‍ മോശം കമന്റുകളും ആയി പാപ്പരാസികള്‍ ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ ഇരയെ കിട്ടിയപ്പോള്‍ ആ പെണ്‍കുട്ടി രക്ഷപ്പെട്ടു.
Discussion about this post