സംവിധായകന് വിഘ്നേഷും നയന്‍താരയും തമ്മിലുള്ള പ്രണയം തുടങ്ങിയിട്ട് കാലം ഏറെയായി. ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിലൊരു ചിത്രമാണ് സമൂഹമാധ്യമങ്ങളിലിപ്പോള് വൈറലായിരിക്കുന്നത്. ലേഡി സൂപ്പര്‍സ്റ്റാറിന്റെ മനോഹരമായ ഒരു ചിത്രമാണ് വിഘ്നേഷ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സാരിയില്‍ ആതീവ സുന്ദരിയായി നയന്‍താര ഇരിക്കുന്ന ചിത്രമാണ് വിഘ്നേഷ് പങ്കുവെച്ചിരിക്കുന്നത്. ‘ദീര്‍ഘനാളുകള്‍ക്ക് ശേഷം എന്റെ തങ്കത്തിനൊപ്പമൊരു ഡിന്നര്‍’ എന്ന ക്യാപ്ഷനും ചിത്രത്തിന് വിഘ്നേഷ് നല്‍കിയിട്ടുണ്ട്. വളരെപ്പെട്ടെന്ന് തന്നെ ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായി.
Discussion about this post