കാശ്മീര്‍: കഴിഞ്ഞ ദിവസം ജമ്മു-കാശ്മീരിലെ ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. പരിക്കേറ്റ് ആശുപത്രിയില്‍ ഉള്ള നാലുപേരുടെ നില ഗുരുതരമായി തുടരുകയാണ്. സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത കുല്‍ഗാം സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
ബസ് സ്റ്റാന്‍ഡില്‍ ഗ്രനേഡ് എറിഞ്ഞ യാസീന്‍ ഭട്ടിനെ ഇന്നലെ തന്നെ പോലീസ് പിടികൂടിയിരുന്നു. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്ററുടെ നിര്‍ദേശ പ്രകാരമാണ് ഭട്ട് ഗ്രനേഡ് എറിഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി. സ്ഫോടനത്തില്‍ 28 പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post