മുസാഫര്‍ നഗര്‍: മുനസാഫര് നഗര്‍ ജില്ലാ ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം. ശൗചാലയത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സഹതടവുകാര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. സംഭവത്തില്‍ ഒരാള്‍ മരിച്ചു.
2009ല്‍ സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന ഭാര്യയെ കൊന്ന കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് ആസാം ആണ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്.
ആസാമിനെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. സഹതടവുകാരന് അന്‍വറാണ് ആസാമിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.
സംഭവത്തില്‍ അന്‍വറിനെതിരെ കൊലകുറ്റത്തിന് കേസെടുത്തതായി സഹാരണ്‍പൂര്‍ ജില്ലാ ജയില്‍ സൂപ്രണ്ട് വിരേഷ് രാജ് ശര്‍മ പറഞ്ഞു. അന്‍വറും കൊലക്കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആളാണ്.
Discussion about this post