ബംഗളൂരു: സോഷ്യല്‍മീഡിയയിലും യുവാക്കള്‍ക്കിടയിലും ഇപ്പോള്‍ താരമായിരിക്കുന്നത് വിങ് കമാന്‍ഡര്‍ അഭിനന്ദിന്റെ മീശയാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ മീശയെ പുകഴ്ത്തിയും ആ മീശ വേണമെന്ന് ആഗ്രഹിച്ചും നിരവധി പേരാണ് എത്തുന്നത്. അതേസമയം ബംഗളൂരുവിലെ ഒരു ഹെയര്‍കട്ടിങ് സലൂണില്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി അഭിനന്ദന് സ്റ്റൈല്‍ മീശ വെട്ടിക്കൊടുക്കുന്നു.
അഭിനന്ദന് വര്‍ദ്ധമാന്റെ ധീരതയുടെയും ആത്മവിശ്വസത്തിന്റെ ചിഹ്നം കൂടിയാണ് ഈ മീശ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 18-19 നൂറ്റാണ്ട് കാലത്തെ ചില ബ്രിട്ടീഷ് കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ മീശ. എന്നാല്‍ അഭിനന്ദിന്റെറ വീഡിയോകളും ഫോട്ടോയും ശ്രദ്ധിച്ച് നോക്കിയാല്‍ മനസിലാകും. ഈ മീശ വളരെ ശ്രദ്ധയോടെ പരിചരിക്കുന്ന ഒന്നാണ്. ആ മുഖത്ത് വരുന്ന ചിരിയോ, ദൃഢനിശ്ചയമോ മറച്ചുവയ്ക്കുന്ന രീതിയില്‍ അല്ല ആ മീശ.
ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 വിമാനം തകര്‍ന്നാണ് പൈലറ്റ് അഭിനന്ദന് വര്ധമാന് പാക് സൈനികരുടെ പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ വാഗാ അതിര്‍ത്തിയില്‍ റെഡ് ക്രോസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയത്.
Discussion about this post