കാടാച്ചിറ: ഭര്‍ത്താവുമായുള്ള സ്വരചേര്‍ച്ചയുടെ പേരില്‍ ബന്ധം വേര്‍പ്പെടുത്തി മക്കളുമായി തനിച്ച് താമസിക്കുന്ന യുവതിയുടെ മരണത്തില്‍ അടിമുടി ദുരൂഹത. പൂട്ടിയ വീടിനുള്ളില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു നിഷ എന്ന 36കാരിയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ തൊട്ടടുത്ത മുറിയില്‍ തൂങ്ങിയ കയറും മറ്റും കണ്ടെത്തി.
വിവാഹബന്ധം വേര്‍പെടുത്തി മക്കളുമായി കാടാച്ചിറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഇവര്‍. സ്കൂള്‍ കഴിഞ്ഞു വന്ന കുട്ടികള്‍ അമ്മയെ കാണാതെ വന്നതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. വീട് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് ബുധനാഴ്ച രാത്രി 12 മണിയോടെ വാതില്‍ തുറന്നു അകത്തു കയറിയപ്പോഴാണ് മൃതദേഹം കണ്ടത്.
മരണത്തില്‍ ദുരൂഹത കണ്ടെത്തിയതിനെ തുടര്‍ന്ന വ്യാഴാഴ്ച രാവിലെ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തിയിരുന്നു. പോലീസ് നായ 200 മീറ്റര്‍ അകലത്തേക്ക് ഓടി കൂത്തുപറമ്പ് ഭാഗത്തെ ഒരു വീടിന് സമീപത്തു വരെ എത്തിയിരുന്നു. കണ്ണൂര്‍ ഡിവൈഎസ്പി പിപി സദാനന്ദന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഉച്ചയോടെ ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി അയച്ചു.
Discussion about this post