റിയാദ്: സൗദിയില്‍ മദ്യവും മയക്കുമരുന്നും ഉപയോഗിച്ചതിന് മലയാളികള്‍ ഉള്‍പ്പെടെ അന്‍പതിലേറെപ്പേര്‍ അറസ്റ്റിലായി. ദമ്മാം, ജുബൈല്‍, ഖത്തീഫ് പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് സ്ത്രീകള്‍ അടക്കമുള്ളവര്‍ പിടിയിലായത്.
പിടിയിലായവരില്‍ 16 മലയാളികളും ഉണ്ട്. സൗദിയില്‍ ഇത്തരം കേസുകളില്‍ 150 ഓളം ഇന്ത്യക്കാര്‍ അറസ്റ്റില്‍ ആയിട്ടുണ്ടെന്നാണ് വിവരം. മദ്യവും മയക്കുമരുന്നും മറ്റും ഉപയോഗത്തിന് വധശിക്ഷ ഉള്‍പ്പെടെയുള്ള കടുത്ത നടപടിയെടികളാണ് സൗദി നിയമപ്രകാരം ശിക്ഷ ലഭിക്കുന്നത്.
Discussion about this post