ഭോപ്പാല്‍: മധ്യപ്രദേശില്‍ പുതിയതായി അധികാരത്തിലെത്തിയ മുഖ്യമന്ത്രി കമല്‍നാഥിനെ അപകീര്‍ത്തിപ്പെടുത്തിയ സര്‍ക്കാര്‍ സ്കൂളിലെ ഹെഡ്മാസ്റ്റര്‍ക്ക് സസ്പെന്ഷന്. ജബല്‍പൂരിലെ കനിഷ്ഠ ബുനിയാഡി മിഡില്‍ സ്കൂളിലെ ഹെഡ്മാസ്റ്റര് മുകേഷ് തിവാരിയെയാണ് ജില്ലാ കളക്ടര്‍ സസ്പെന്‍ഡ് ചെയ്തത്. മുകേഷ് തിവാരി കമല്‍നാഥിനെതിരെ പ്രസംഗിച്ചുവെന്നാണ് ആരോപണം.
നേരത്തെ, ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കെതിരെ കമല്‍നാഥ് നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു. യു പി, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ മധ്യപ്രദേശിലെ ജനങ്ങളുടെ തൊഴിലവസരങ്ങള്‍ അപഹരിക്കുന്നു എന്നായിരുന്നു കമല്‍ നാഥിന്റെ പരാമര്‍ശം. തുടര്‍ന്നായിരുന്നു ഈ വിവാദ പ്രസംഗത്തിനെ വിമര്‍ശിച്ച് ഹെഡ്മാസ്റ്റര് രംഗത്തെത്തിയത്.
Discussion about this post