ബോളിവുഡിന്റെ കിങ് ഖാന് ആദ്യമായി കുള്ളന്‍ വേഷത്തിലെത്തുന്ന ‘സീറോ’ എന്ന ചിത്രത്തിലെ തകര്‍പ്പന്‍ ഗാനമെത്തി. ഗാനരംഗത്ത് സല്മാന് ഖാനൊപ്പമാണ് കുള്ളനായ ഷാരൂഖ് ഖാന് ചുവടുവെച്ചിരിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് രണ്ട് ഖാന്മാര് ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നത്. അതിഥി താരമായിട്ടാണ് ചിത്രത്തില്‍ സല്മാന് ഖാന് എത്തുന്നത്.
ഇസ്ക് ബാസി എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് സുഖ്വിന്ദര് സിംഗ്, ദിവ്യ കുമാര്‍ എന്നിവരാണ്. ഇര്‍ഷാദ് കാമിലിന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് അജയ് അതുലാണ്.
അനുഷ്ക ശര്‍മ്മയും കത്രീന കൈഫുമാണ് ചിത്രത്തിലെ നായികമാര്‍. സെറിബ്രല്‍ പാള്‍സി ബാധിച്ച കഥാപാത്രമായിട്ടാണ് അനുഷ്ക ചിത്രത്തിലെത്തുന്നത്. അന്തരിച്ച നടി ശ്രീദേവിയുടെ അവസാന ചിത്രമാണിത്. ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന സീറോ ഡിസംബര്‍ 21ന് തീയ്യേറ്ററുകളിലെത്തും.
Discussion about this post