പുതിയ പരിഷ്കരങ്ങളോടെ നോക്കിയ 106 ഇന്ത്യയില്‍ പുറത്തിറക്കി. 1,299 രൂപയാണ് വില. 70.2 ഗ്രാമാണ് ഫോണിന്റെ ഭാരം. പ്രത്യേകം ഡിസൈനിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.
പോളികാര്‍ബണേറ്റ് ബോഡിയില്‍ നിര്‍മ്മിച്ച മോഡലിന്റെ ഡിസ്പ്ലെ 1.8 ഇഞ്ച് ആണ്, 4 എംബി റാം, 4 എംബി ഇന്റേണല്‍ മെമ്മറി, ഫ്ലാഷ് ലൈറ്റ്, എഫ്എം റേഡിയോ, വിവിധ ഗെയിമുകള്‍ എന്നിവയും ഫോണിലുണ്ട്. 800 മില്ലി ആംപിയര്‍ ബാറ്ററി 21 ദിവസത്തെ ബായ്ക്കപ് നല്‍കും എന്നതാണ് പ്രധാന പ്രത്യേകത. ഗ്രേ കളറിലാണ് പോളികാര്ബനേറ്റ് ബോഡി. രണ്ടായിത്തോളം കോണ്ടാക്ടുകള് സേവ് ചെയ്യാന്‍ ശേഷിയുണ്ട്. പഴയ 106 മോഡലില്‍ 500 കോണ്ടാക്ടുകള് മാത്രമാണ് സേവ് ചെയ്യാന്‍ കഴിഞ്ഞിരുന്നത്.
പഴയ സ്നേക്ക് ഗെയിം, നിട്രോ റേസിങ്, ഡെയ്ഞ്ചര്‍ ഡാഷ് ആന്‍ഡ് ടെട്രിസ് എന്നീ ഗെയിമുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇരട്ട സിമ്മുകള്‍ ഉപയോഗിക്കാം. 500 മെസേജുകളും സൂക്ഷിക്കാനുള്ള ശേഷിയുണ്ട്. ആദ്യം റഷ്യയിലാണ് മോഡല്‍ എത്തിയിരുന്നത്.
Discussion about this post