ഖത്തര്‍ ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ആദ്യമായി പ്രതികരിച്ച് ഫ്രാന്‍സ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. സമൂഹ മാധ്യമങ്ങളിലൂടെയാണ് താരം പ്രതികരിച്ചത്.
സുവര്‍ണ ബൂട്ടുമൊന്നിച്ചുള്ള ചിത്രത്തില്‍ ‘ഞങ്ങള്‍ തിരിച്ചുവരും’ എന്ന ഒറ്റവരി അടിക്കുറിപ്പാണ് താരം പങ്കുവച്ചത്.
ഫൈനലില്‍ ഹാട്രിക്ക് നേടിയിട്ടും പെനാല്‍റ്റിയില്‍ പരാജയപ്പെട്ടതോടെ കനത്ത നിരാശയിലായിരുന്ന താരം ആദ്യമായാണ് പ്രതികരണവുമായി രംഗത്തെത്തുന്നത്. ഏറെ പെട്ടെന്ന് തന്നെ എംബാപ്പെയുടെ പോസ്റ്റ് വൈറലായി.

നേരത്തെ ബ്രസീലിയന്‍ ഇതിഹാസം പെലെ, ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ തുടങ്ങിയവര്‍ എംബാപ്പെയെ പറ്റി കുറിച്ച ട്വീറ്റുകളും നിമിഷ നേരം കൊണ്ട് വൈറലായിരുന്നു.
അതേ സമയം ഖത്തറില്‍ എട്ടു ഗോളുകള്‍ കുറിച്ച എംബാപ്പെ നിരവധി റെക്കോര്‍ഡുകള്‍ കൂടി സ്വന്തമാക്കിയാണ് മടങ്ങുന്നത്. 1966 ന് ശേഷം ലോകകപ്പ് ഫൈനലില്‍ ഹാട്രിക് ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് 23 കാരന്‍ സ്വന്തം പേരില്‍ കുറിച്ചത്.
ഇംഗ്ലണ്ട് താരം ജെഫ് ഹേഴ്സ്റ്റിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന താരമായിരിക്കുകയാണ് എംബാപ്പെ. രണ്ട് ലോകകപ്പുകളില്‍ നിന്നായി 12 ഗോളുകളാണ് എംബാപ്പെ നേടിയത്. ഫ്രാന്‍സിന് വേണ്ടി 66 മത്സരങ്ങളില്‍ നിന്ന് 36 ഗോളുകളും നേടി.
Nous reviendrons. 🇫🇷🙏🏽 pic.twitter.com/Ni2WhO6Tgd
— Kylian Mbappé (@KMbappe) December 19, 2022
















Discussion about this post