റിയാദ്: സുഹൃത്തിനെ വിമാനത്താവളത്തില്‍ കൊണ്ടു വിട്ട ശേഷം, തിരിച്ചു വരുന്ന വഴി വാഹനത്തില്‍ വെച്ച് ഹൃദയാഘാതമുണ്ടായ മലയാളി യുവാവ് മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷെഫി റഹീം (36) ആണ് മരിച്ചത്.
സുഹൃത്തിനെ റിയാദ് എയര്‍പ്പോര്‍ട്ടില്‍ കൊണ്ടുവിട്ട ശേഷം താമസസ്ഥലത്തേക്ക് മടങ്ങുമ്പോള്‍ വാഹനത്തില്‍ വെച്ച് ഹൃദായാഘാതം സംഭവിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
റിയാദിലെ ഒരു ട്രാവല്‍ ഏജന്‍സിയില്‍ ജീവനക്കാരനാണ് റഹീം. നേരത്തെ ജിദ്ദയിലും ദുബൈയിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: സമിത അസീസ്. രണ്ട് മക്കളുണ്ട്.
Discussion about this post