ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായ ചിത്രമാണ് സൗബിന് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അമ്പിളി’ എന്ന ചിത്രം. നേരത്തേ പുറത്തു വിട്ട ചിത്രത്തിന്റെ ടീസറിനും ഗാനത്തിനും മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്.
ഇപ്പോഴിതാ ‘അമ്പിളി’യുടെ പ്രണയം പറയുന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനവും അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുകയാണ്. മനോഹരമായ ഒരു മെലഡി ഗാനമാണിത്. ‘ആരാധികേ’ എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് സൂരജ് സന്തോഷും മധുവന്ദി നാരായണും ചേര്‍ന്നാണ്. യൂട്യൂബ് ട്രെന്‍ഡിങില്‍ പതിനൊന്നാം സ്ഥാനത്താണ് ഗാനമിപ്പോള്‍.
ഗപ്പിയുടെ സംവിധായകന് ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. തന്വി റാം ആണ് ചിത്രത്തിലെ നായിക. നസ്രിയയുടെ സഹോദരന് നവീന്‍, ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന് ഇരിഞ്ഞാലക്കുട, മുഹമ്മദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Discussion about this post