ടൊവീനോ തോമസ് പോലീസ് വേഷത്തില്‍ എത്തുന്ന പുതിയ ചിത്രങ്ങളില്‍ ഒന്നാണ് കല്‍ക്കി .
സെക്കന്‍ഡ് ഷോ, കൂതറ, തീവണ്ടി എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായിരുന്ന പ്രവീണ്‍ പ്രഭാറാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് കഥാപാത്രമായ ഇന്‍സ്പെക്ടര്‍ ബല്‍റാമിനെ ഓര്‍മ്മിപ്പിക്കും വിധത്തിലുള്ള ഒരു പോലീസ് കഥാപാത്രമാവും ചിത്രത്തില്‍ ടൊവീനോയുടേതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
പ്രവീണ്‍ പ്രഭാരവും സജിന്‍ സുജാതനും ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന് കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ്. ‘എസ്ര’യ്ക്ക് ശേഷം ടൊവീനോ പോലീസ് വേഷത്തിലെത്തുന്ന ചിത്രമാകും ‘കല്‍ക്കി’. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്ക് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.
Discussion about this post