ഫഹദ് ഫാസിലിന്റെ ഈ അടുത്ത കാലത്ത് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ രണ്ട് ചിത്രങ്ങളാണ് ‘ഞാന്‍ പ്രകാശ’നും, ‘കുമ്പളങ്ങി നൈറ്റ്സും’. ഇരു ചിത്രങ്ങളിലേയും ഫഹദിന്റെ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.
ഇപ്പോളിതാ ഞാന്‍ പ്രകാശനിലെ പ്രകാശനും, കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയെയും ഒന്നിപ്പിച്ച് ട്രോള്‍ ഇറക്കിയിരിക്കുകയാണ് ട്രോളന്മാര്. ട്രോള്‍ ഗ്രൂപ്പായ ഐസിയുവില്‍ ആണ് കിടിലന്‍ ട്രോള്‍ വന്നിരിക്കുന്നത്.
സത്യന് അന്തിക്കാട് ഒരുക്കിയ ഞാന്‍ പ്രകാശന് എന്ന സിനിമയിലെ സദ്യ സീനില്‍ പ്രകാശനൊപ്പം ഷമ്മിയെ സംയോജിപ്പിച്ചാണ് ട്രോള്‍ ഉണ്ടാക്കിയിരിക്കുന്നത്. ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനകം ഹിറ്റായി കഴിഞ്ഞു.
ഇതിനു പുറമെ ട്രോളന്മാര് ബംഗ്ലൂര് ഡേയ്സിനെ ഫഹദിനെയും നസ്രിയെയും മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ മഹേഷ് ഭാവനയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post