ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചയ്ക്കും വഴിവെച്ച ഒന്നാണ് ആര്യയുടെ വിവാഹം. റിയാലിറ്റി ഷോ നടത്തി വെറും ഷോയാക്കി മാറ്റി എന്ന് വരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. എങ്ക വീട്ടു മാപ്പിളൈ എന്ന പേരിലാണ് ഷോ നടത്തിയത്. ഇതില്‍ അവസാനം വരെ എത്തിയ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് അബര്‍നദി. ഏവരും കല്യാണം ഉറ്റ് നോക്കി ഇരിക്കുമ്പോഴായിരുന്നു താരം മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ നിറയുന്നത്.
ഈ വാര്‍ത്തകളോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് അബര്‍നദി. അബര്‍നദി മത്സരത്തില്‍ നിന്ന് പുറത്തായപ്പോഴും ആര്യയെ മാത്രമേ വിവാഹം കഴിക്കൂ എന്ന് നിര്‍ബന്ധം പിടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആര്യ സയേഷയെ വിവാഹം കഴിക്കാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. താരം വിവാഹിതനാവാന്‍ പോകുന്നുവെന്ന വാര്‍ത്ത 99 ശതമാനവും സത്യമാകാന്‍ സാധ്യതയില്ലെന്ന് അബര്‍നദി പറയുന്നു.
അഥവാ ആണെങ്കില്‍ ഇക്കാര്യം ആര്യ ഔദ്യോഗികമായി ട്വിറ്ററിലൂടെ അറിയിക്കട്ടെ എന്നും അവര്‍ വ്യക്തമാക്കി. എങ്കെ വീട്ടു മാപ്പിളൈ റിയാലിറ്റി ഷോയ്ക്ക് ശേഷവും ആര്യയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്നുണ്ട്. അദ്ദേഹം അന്നത്തേതുപോലെ തന്നെ. സ്വഭാവത്തില്‍ പോലും ഒരു മാറ്റം തോന്നിയിട്ടില്ല. നേരിട്ട് കാണാന്‍ കഴിയുന്നില്ലെങ്കിലും ഫോണില്‍ മിക്കപ്പോഴും മെസേജ് ചെയ്യാറുണ്ടെന്നും അബര്‍നദി പറയുന്നു.
Discussion about this post