കൊച്ചി: സംവിധായകന് ജീത്തു ജോസഫിന്റെ മൂത്ത മകള്‍ കാത്തി ജീത്തുവും സംവിധായക കുപ്പായമണിയുന്നു. കാത്തി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ഫോര്‍ ആലീസ് നാളെ (ജനുവരി 5) റിലീസ് ചെയ്യും. കുട്ടി സ്റ്റോറീസ് എന്ന യുട്യൂബ് ചാനലിലൂടെ ജനുവരി 5 ന് വൈകിട്ട് 6.30 നാണ് ചിത്രത്തിന്റെ റിലീസ്.
ബെഡ്ടൈം സ്റ്റോറീസിന്റെ ബാനറില്‍ ജീത്തു ജോസഫ് തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എസ്തര് അനിലും അഞ്ജലി നായരും അര്‍ഷദ് ബിന്‍ അല്‍ത്താഫുമാണ്.
Discussion about this post