കാന്‍സര്‍ ബാധിതനായി ചികിത്സയ്ക്ക് പണമില്ലാതെ കടുത്ത ദുരിതത്തിലായതിനെ തുടര്‍ന്ന് കരഞ്ഞ് അപേക്ഷിച്ച് സഹായം തേടിയെത്തിയ തമിഴ് നടന് തവസിക്ക് സഹായ ഹസ്തവുമായി നടന് വിജയ് സേതുപതി. തവസിയുടെ വീഡിയോ വൈറലായതോടെയാണ് താരം സഹായവുമായി രംഗത്തെത്തിയത്.
ഒരു ലക്ഷം രൂപ അടിയന്തര സഹായമായി നല്കി. കാാന്‍സര്‍ ചികിത്സയ്ക്ക് സാമ്പത്തിക സഹായം തേടുന്ന തവസിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. രോഗത്തെ തുടര്‍ന്ന് ശരീരഭാരം കുറഞ്ഞ് കണ്ടാല്‍ തിരിച്ചറിയാന്‍ പോലും കഴിയാത്ത രൂപത്തിലായിരുന്നു നടന്.
‘രജനീകാന്ത് നായകനായ ‘കിഴക്ക് ചീമയിലെ’ മുതല്‍ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അണ്ണാത്തെ’യില്‍ വരെ അഭിനയിച്ചിട്ടുണ്ട്. ഇത്തരമൊരു രോഗം വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും സഹായിക്കണമെന്നും’ വീഡിയോയില്‍ തവസി വ്യക്തമാക്കിയിരുന്നു. നിരവധി പേര് ഈ വീഡിയോ ഷെയര്‍ ചെയ്ത് തവസിക്ക് സഹായം അഭ്യര്‍ത്ഥിച്ചു. പിന്നാലെയാണ് വിജയ് സേതുപതിയുടെ സഹായ ഹസ്തം.
Discussion about this post