സോഷ്യല്‍ മീഡിയയില്‍ മാമാങ്കത്തിന്റെ റിലീസ് സംബന്ധിച്ച് പ്രചരിക്കുന്ന വോയ്സ് ക്ലിപ്പ് തന്റേതല്ലെന്ന് വ്യക്തമാക്കി നടന് ഉണ്ണി മുകുന്ദന്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് താരം ഇതിനെ കുറിച്ച് പ്രതികരിച്ചത്. എന്റെ പേരില്‍ മാമാങ്കത്തിന്റെ റിലീസ് തീയതിയെ കുറിച്ചുള്ള ഒരു ഓഡീയോ ക്ലിപ്പ് പ്രചരിക്കുന്നുണ്ട്. അത് വ്യാജമാണ്. ചിത്രത്തെ കുറിച്ച് അറിയാന്‍ ദയവായി ഓഫീഷ്യല്‍ പേജ് ഫോളോ ചെയ്യണം എന്നാണ് ഉണ്ണി മുകുന്ദന് ഫേസ്ബുക്കില്‍ കുറിച്ചത്.
പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടി ചരിത്ര പുരുഷന്റെ വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘മാമാങ്കം’. ചിത്രത്തില്‍ ‘ചന്ദ്രോത്ത് പണിക്കര്‍’ എന്ന യോദ്ധാവിനെയാണ് ഉണ്ണി മുകുന്ദന് അവതരിപ്പിക്കുന്നത്. എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധായകന്.
കനിഹ, അനു സിത്താര, ഇനിയ, പ്രാചി തഹ്ലാന്, കവിയൂര്‍ പൊന്നമ്മ, മണിക്കുട്ടന്, സിദ്ദിഖ്, സുദേവ് നായര്‍, മണികണ്ഠന്, സുരേഷ് കൃഷ്ണ, മണിക്കുട്ടന്, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. 50 കോടി മുതല്‍ മുടക്കില്‍ കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നവംബര്‍ 21 നാണ് ചിത്രം തീയ്യേറ്ററുകളില്‍ എത്തുന്നത്.
Discussion about this post