കുമ്പളങ്ങി നൈറ്റ്സ് ഫെയിം അന്നബെന്‍ നായികയായി എത്തുന്ന ചിത്രമാണ് ‘ഹെലന്’. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ യൂട്യൂബ് ട്രെന്‍ഡിങില്‍ ഇടം പിടിച്ചിരിക്കുകയാണ് ട്രെയിലര്‍. യൂട്യൂബ് ട്രെന്‍ഡിങില്‍ രണ്ടാമതാണ് ട്രെയിലറിപ്പോള്‍.
ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്. ലാല്‍, നോബിള്‍ ബാബു തോമസ്, അജു വര്‍ഗീസ്, റോണി ഡേവിഡ് രാജ്, ബിനു പപ്പു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തില്‍ അജു വര്‍ഗീസ് പോലീസ് വേഷത്തിലാണ് എത്തുന്നത്.
ആല്‍ഫ്രഡ് കുര്യന് ജോസഫ്, നോബിള്‍ ബാബു തോമസ്, മാത്തുക്കുട്ടി സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആനന്ദത്തിന് ശേഷം ‘ഹാബിറ്റ് ഓഫ് ലൈഫി’ന്റെ ബാനറില്‍ വിനീത് ശ്രീനിവാസന് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. അടുത്ത മാസം ചിത്രം തീയ്യേറ്ററുകളിലെത്തും.
Discussion about this post